മൂന്ന് വർഷത്തിനിടയിൽ 900 അനധികൃത ഗർഭഛിദ്രങ്ങൾ; ഒൻപതംഗ സംഘം പൊലീസ് പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി പെൺഭ്രൂണഹത്യ നടത്തുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ഒൻപതംഗ സംഘം പൊലീസ് പിടിയിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 900 അനധികൃത ഗർഭഛിദ്രങ്ങളാണ് സംഘം നടത്തിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഡോക്ടർ ചന്ദൻ ബല്ലാലും ഇയാളുടെ ലാബ്‌ ടെക്നീഷ്യൻ നിസാറും 25,000 രൂപയോളമായിരുന്നു ഈടാക്കിയിരുന്നത്. ലിംഗ നിർണയത്തിന് 5,000 മുതൽ 10,000 രൂപ വരെയും ഈടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി.

Also read:മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

ആശുപത്രിയുടെ മാനേജർ മീണ, റിസപ്ഷനിസ്റ്റ്‌ റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗർഭഛിദ്രത്തിനായി ഒരു ഗർഭിണിയെ കാറിലിരുത്തി കൊണ്ടുപോകുന്നതിനിടയിൽ മൈസൂരിനടുത്തുള്ള മാണ്ഡ്യയിൽ വെച്ച് ശിവലിംഗെ ഗൗഡ, നയൻ കുമാർ, നവീൻ കുമാർ, ടി.എം. വീരേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്നാണ് ലിംഗ നിർണയ, പെൺഭ്രൂണഹത്യ റാക്കറ്റിലേക്ക് പൊലീസ് അന്വേഷണം എത്തിയത്.

Also read:എല്ലാവരുടെയും ഹൃദയം കീഴടക്കി എന്‍റെ ഓമന, നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി; സൂര്യ

പിടിയിലായവർ പൊലീസിന്റെ ചോദ്യം ചെയ്യലിനിടയിൽ മാണ്ഡ്യയിലെ ശർക്കര നിർമാണ കേന്ദ്രം അൾട്രാസൗണ്ട് സ്കാൻ സെന്റർ ആയി പ്രവർത്തിക്കുന്ന കാര്യം വെളിപ്പെടുത്തി. ഇവിടെ നിന്ന് ഔദ്യോഗിക രേഖകളോ ആധികാരികതയോ ഇല്ലാത്ത ഒരു സ്കാനിങ് മെഷീനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News