കർണാടകയിൽ കോൺഗ്രസ് ജയിക്കുമെന്ന് എബിപി സി വോട്ടർ സർവ്വേ

കർണാടകയിൽ കോൺഗ്രസ് ജയിക്കുമെന്ന് എബിപി സി വോട്ടർ സർവ്വേ. 115 മുതൽ 127 സീറ്റ് വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേ ഫലം. ബിജെപിക്ക് 68 മുതൽ 80 വരെയും ജെഡിഎസിന് 23 മുതൽ 35 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർവ്വേ പ്രവചനം പുറത്തുവന്നത്.

അതേസമയം 124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് ബാക്കി 100 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനാർത്ഥി പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കും. മെയ് 10-നാണ് കർണാടകയിലെ 224 സീറ്റിലേക്കുള്ള മത്സരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News