അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി നഴ്‌സിന് 45 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്‌സിന് 45 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ലൗലി മോള്‍ അച്ചാമ്മയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവതി. കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിക്കുകയാണ് ലൗലിയും കുടുംബവും

Also Read: നാട്ടുകാരുടെ പ്രിയപ്പെട്ട അരയന്നത്തെ കൊന്നു തിന്നു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

https://www.kairalinewsonline.com/swan-was-killed-and-eaten

ലൗലിയുടെ ഭര്‍ത്താവ് മക്കളെ ഉപരിപഠനത്തിന് ചേര്‍ക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭര്‍തൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു. കുറച്ചുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അവര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News