അബുദാബിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു

Missile-Drone Attack on Abu Dhabi

അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിവിധ ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ യുഎഇയിൽ ആകെ പരുക്കേറ്റവരുടെ എണ്ണം ഇതോടെ 203 ആയി ഉയർന്നു. അതേസമയം മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. അഗ്നിസുരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.

ALSO READ: ഒരു എഫ്-35 കൂടി വീണോ? അത്യാധുനിക അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന് ഇറാൻ

ഖത്തറിലേക്ക് വെള്ളിയാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാനിൽ നിന്നുള്ള ഡ്രോണുകൾ ആക്രമണത്തിന് ശ്രമം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ ഡ്രോണുകളെയും വിജയകരമായി സായുധ സേന പ്രതിരോധിച്ചതായാണ് വിവരം. മാർച്ച് 28ന് ശേഷം (31-ാം തീയതി ഒഴികെ) ഇന്ന് വരെ ഖത്തറിലേക്ക് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News