
അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഉപയോഗപ്പെടുത്തണമെന്ന് മുനിസിപാലിറ്റി ഗതാഗത വകുപ്പ്. ഫെബ്രുവരി മൂന്നിന് ആരംഭിച്ച പുതിയ ആനിമൽ ഓണർഷിപ്പ് സർവീസിന് കീഴിലാണ് റജിസ്ട്രേഷൻ നടത്തേണ്ടത്.
വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുനിസിപാലിറ്റി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. താം’ പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ വര്‍ഷം പിഴയൊന്നും ഈടാക്കില്ലെന്നും അതേസമയം അടുത്ത വര്‍ഷം ആദ്യം മുതല്‍ നിര്‍ദേശം നടപ്പാക്കാത്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പിന് കീഴിലെ അനിമല്‍ വെല്‍ഫെയര്‍ സപ്പോര്‍ട്ട് അനലിസ്റ്റ് ഡോ. മറിയം അല്‍ ശംസി അറിയിച്ചു.
ALSO READ: ഒരു ദശകം നീണ്ട ട്രൂഡോ യുഗത്തിനന്ത്യം; പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ
മൈക്രോ ചിപ്പ് ഘടിപ്പിച്ച വളർത്തുമൃഗങ്ങളുടെയും അവരുടെ ഉടമകളെയും കുറിച്ചുള്ള കേന്ദ്രീകൃത ഡേറ്റ ബേസ് ഉണ്ടാക്കുകയും മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.വെറ്ററിനറി ക്ലിനിക്കുകള്‍ക്കാണ് വളര്‍ത്തുമൃഗ രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള ചുമതല. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ പരിശോധന, രേഖകള്‍ സൂക്ഷിക്കല്‍, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് വളര്‍ത്തുമൃഗ ഉടമകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കല്‍ എന്നിവയും വെറ്ററിനറി ക്ലിനിക്കുകൾ നിർവ്വഹിക്കണം . നിലവില്‍ വളര്‍ത്തുമൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ സൗജന്യമായാണ് ചെയ്യുന്നത്.
—

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

