അബുദാബി ശക്തി അവാർഡ്: മലയാളി സാഹിത്യ പ്രതിഭകൾക്കായി കഥ, കവിത, ലേഖന മത്സരം

abudhabi

അബുദാബി ശക്തി അവാർഡിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി യു.എ.ഇയിലെ മലയാളി സാഹിത്യ പ്രതിഭകൾക്കായി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നതായി ശക്തി തിയറ്റേഴ്സ് അബുദാബി ഭാരവാഹികൾ അറിയിച്ചു. മത്സരം മലയാള ഭാഷയിൽ മാത്രമായിരിക്കും. പങ്കെടുക്കുന്നവർ സ്വന്തം മൗലിക സൃഷ്ടികൾ മാത്രമേ സമർപ്പിക്കാവൂ. പകർത്തലോ, എ.ഐ.ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള പുനരാവിഷ്കാരങ്ങളോ അനുവദനീയമല്ല. ഓരോ വിഭാഗത്തിലും ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. മുൻപ് പ്രസിദ്ധീകരിച്ച സൃഷ്ടികൾ പരിഗണിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

കവിതാ വിഭാഗത്തിൽ 40 വരിയിൽ കവിയാത്ത കവിതകളും, കഥാ വിഭാഗത്തിൽ അഞ്ച് പേജിൽ കവിയാത്ത കഥകളും സമർപ്പിക്കണം. ലേഖന മത്സരത്തിന്റെ വിഷയം “വിദേശ മണ്ണിലെ മലയാളഭാഷയും കലാസാംസ്കാരിക കൂട്ടായ്മയും” എന്നതാണ്. ലേഖനം ആറ് പേജിൽ കവിയരുത്. എല്ലാ സൃഷ്ടികൾക്കും അനുയോജ്യമായ ശീർഷകം നിർബന്ധമാണ്.

Also Read:ജാതി വിവേചന ആരോപണം: ജയശ്രീയുടെ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

രചനകൾ പിഡിഎഫ് അല്ലെങ്കിൽ വേർഡ് ഫോർമാറ്റിൽ അയയ്ക്കണം. മത്സരാർത്ഥിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ പ്രത്യേക പേജിൽ ഉൾപ്പെടുത്തേണ്ടതാണ്. സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30, 2026 ആണ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടി ശക്തിയുടെ സോവനീറിൽ പ്രസിദ്ധീകരിക്കും. രചനകൾ sov.sakthiabudhabi@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News