അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായഹസ്തം

പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന ദേവാലയ നിര്‍മ്മാണത്തിലേക്കായി 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്‌മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ വെച്ച് യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി.

READ ALSO:മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധാപ്രദേശില്‍ ശക്തമായ മഴ

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം. പോള്‍, സഹവികാരി ഫാദര്‍ മാത്യൂ ജോണ്‍, ദേവാലയ നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു. വിവിധ മതവിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയുവാനുള്ള സാഹചര്യമാണ് യു.എ.ഇ. ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്തില്‍ തന്നെ ആദ്യമായി സഹിഷ്ണതാ മന്ത്രലായമുള്ളത് യുഎ.ഇ.യിലാണ്. അബുദാബി നഗരഹൃദയത്തിലുള്ള മുസ്ലീം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) യു.എ.ഇ. പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇസ്ലാമിന്റെ ഇതരമതത്തോടുള്ള കാഴ്ചപ്പാടാണിതെന്നും യൂസഫലി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു.

READ ALSO:സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

യൂസഫലി നടത്തുന്ന മാനുഷിക പുണ്യപ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു.

ഓര്‍ത്ത്‌ഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി യു.എ.ഇ. നിലവില്‍ വരുന്നതിനു മുമ്പ് 1970 ആഗസ്തില്‍ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ ആളുകള്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News