വീഡിയോ കോളിൽ സഹപ്രവർത്തകരെ അധിക്ഷേപിച്ചു; എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

വീഡിയോ കോളിൽ സഹപ്രവർത്തകരെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് കൊൽക്കത്തയിലെ മുതിർന്ന ജീവനക്കാരിൽ ഒരാളെ സസ്പെൻഡ് ചെയ്തു. മതിയായ ബാങ്കിംഗ് ഉൽപ്പന്നങ്ങളും ഇൻഷുറൻസ് പോളിസികളും ആളുകളിൽ എത്തിക്കാത്തതിന് ഉദ്യോഗസ്ഥൻ സഹപ്രവർത്തകരോട് ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം.

ട്വിറ്ററിൽ ഒരാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ ട്വീറ്റ് വൈറലാവുകയായിരുന്നു. ട്വീറ്റിന് മറുപടിയായി എച്ച്‌ഡിഎഫ്‌സിയുടെ സർവീസ് മാനേജർ അജയ്, “ആശങ്കയുള്ള ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും” അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News