
ശിവരാത്രി ദിനത്തില്‍ മാംസാഹാരം ഉപയോഗിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച് എ ബി വി പി പ്രവർത്തകർ. ദില്ലിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ മെസ്സിലാണ് എ ബി വി പിയുടെ പരാക്രമം. മെസ്സിലെ വിദ്യാര്‍ഥിനികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണത്തിനിടെ എ ബി വി പിക്കാർ വിദ്യാര്‍ഥിനികളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ് എഫ് ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read Also: ‘വേതനം തരാതെ കേന്ദ്രം ജോലി ചെയ്യിക്കുന്നു’; മോദി സർക്കാരിനെതിരെ ആശ വർക്കർമാരുടെ സമരം ശക്തം
മെസ്സ് എല്ലാ വിദ്യാര്‍ഥികള്‍ക്കുമുള്ള പൊതുയിടമാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭക്ഷണക്രമം എല്ലാ വിദ്യാര്‍ഥികളിലും അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും എസ് എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു.
News Summary: ABVP activists attacked students, accusing them of consuming non-vegetarian food on Shivaratri. ABVP’s violence is in the mess of South Asian University in Delhi.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here