എബിവിപി പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി

നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിക്ക് നേരെ ക്രൂരപീഡനവും റാഗിംഗും അരങ്ങേറിയ സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. സീനിയേ‍ഴ്സായ എബിവിപി പ്രവര്‍ത്തകര്‍  വിദ്യാര്‍ഥികളാണ് പ്രതിക്കൂട്ടിലുള്ളത്. ഒരു മാസം മുന്‍പ് കോളേജില്‍ ജോയിന്‍ ചെയ്ത ബിഎ എക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ബി.ആര്‍.നീരജിനാണ് പരുക്കേറ്റത്.

അറപ്പുളവാക്കുന്ന തെറികള്‍ വിളിക്കുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തതായും നഗ്നനാക്കിയ ശേഷം ചിത്രങ്ങളെടുത്തതായും പരാതിയുണ്ട്.

ALSO READ: ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച് പ്രധാനാധ്യാപിക; സംഭവം കാസർകോട്

എബിവിപിയുടെ നേതാവിനെ കാണാന്‍ നിര്‍ദേശിച്ച പ്രവര്‍ത്തകരുടെ ആവശ്യം നിരസിച്ചതിനാണ് നീരജിനെ മര്‍ദ്ദിച്ചത്. രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊരു വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ALSO READ: ‘സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം’; കോലം കത്തിച്ച് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News