എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, ലക്ഷ്യം പുതുപ്പള്ളി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ്  രാഷ്ട്രീയ പ്രേരിതമാണെന്നും
ലക്ഷ്യം പുതുപളളി ഉപതെരഞ്ഞെടുപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരുവന്നൂര്‍ കേസ് അന്വേഷിച്ച് തീര്‍ന്നതാണ്. എംഎല്‍എയുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്ന് ഇഡി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ചന്ദ്രയാൻ വിജയത്തിൽ ആർത്തുവിളിച്ച് കയ്യടിച്ച് കുഞ്ഞി സിവ; വീഡിയോ വൈറൽ

ഇഡിയുടെ കണ്ടെത്തലുകളില്‍ ക‍ഴമ്പില്ല. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം. കരുവന്നൂര്‍ കേസിന്‍റെ ഒരു ഘട്ടത്തിലും മൊയ്തീനെ പരാമര്‍ശിച്ചിട്ടില്ല. ആ കേസ് അടഞ്ഞ അധ്യായമാണ്. പാര്‍ട്ടിയുടെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താനാണ്ഇഡിയുടെ ശ്രമം. മൊയ്തീനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘കേന്ദ്ര ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം’; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News