
കൊല്ലം പൂയപ്പള്ളിയിൽ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ 6 വയസുകാരിക്ക് ഗുരുതര പരുക്ക്. ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് പ്ലാവിന്റെ വലിയ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. മരുതമൺപള്ളി മിഷ്യൻ വിളയിൽ വടക്കുംകര മുകളുവിള വീട്ടിൽ അനിൽകുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനിൽകുമാറിനും കുടുംബത്തിനുമാണ് പരുക്കേറ്റത്. അനിൽകുമാർ, ഭാര്യ സജിത, മക്കളായ ആദിൽ, അയണിക എന്നിവർക്കാണ് പരുക്കേറ്റത്.ആറ് വയസുകാരി അയണികയുടെ തലക്കാണ് പരുക്ക്.
Also Read: വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 4 പേർ നിരീക്ഷണത്തിൽ
മരക്കൊമ്പ് വീണതോടെ ഓട് മേഞ്ഞ മേൽക്കൂര പൂർണ്ണമായും തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും അയൽവാസികളും ചേർന്ന് പരുക്കേറ്റ നാലംഗ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

