ആലുവയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ട് തകർന്ന് വീണ് അപകടം

Building Collapses

ആലുവ നാലാം മൈൽ വ്യവസായ മേഖലയിൽ നിർമ്മാണത്തിലിരുന്ന കെടിട്ടത്തിൻ്റെ കോൺക്രീറ്റ് തട്ട് തകർന്നുവീണ് അപകടം. കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങിയ പത്ത് തൊഴിലാളികളെ രക്ഷപ്പെടുത്തി.

അഞ്ച് പേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരോൺ, പങ്കജ്, ആഷിക്, രമേശ്വർ , ക്നാനേശ്വർ എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 7:45 ഓടെയാണ് സംഭവം.

Also Read: അന്ന് ഷഹാന, ഇന്ന് വിഷ്ണുജ; കാരണം നിറത്തിൻ്റെ പേരിലുള്ള അവഹേളനവും, പെൺ ജീവനുകൾ പൊലിയുന്നത് എന്ന് അവസാനിക്കും

സ്വകാര്യ കമ്പനിയോട് ചേർന്ന് നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് തട്ട് തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിഷേധിച്ചു.

Also Read: റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ കേസ്; വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു

അതേസമയം, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക് അപ് ഓട്ടോ മറിഞ്ഞു. രണ്ടു പേർക്ക് പരുക്കേറ്റു. പിക് അപ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52) വിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തുമണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം സംഭവിച്ചത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്ക് അപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News