
കർണാടക കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. കൊല്ലൂരിന് സമീപം ഡാലിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഡചാദ്രിയിൽ നിന്ന് കൊല്ലൂരിലേക്ക് വിനോദസഞ്ചാരികളുമായി പോയ ജീപ്പും കൊല്ലൂരിൽ നിന്ന് നാഗോടിയിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ അർജുൻ (9), മിനി, ജ്യോതിഷ് (43) എന്നിവരെ മാണിപ്പാലിലെ ആശുപത്രിയിലും ആയൻ (5), അവനി (8), ആബി (36), അനൂപ് (37), ജീപ്പ് ഡ്രൈവർ ദേവരാജ് എന്നിവരെ ഉദുപ്പിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
also read:കുവൈത്തിൽ ജോലി വിസയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക; മെഡിക്കൽ പരിശോധനയിൽ പുതിയ നിയമങ്ങൾ
അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലവും ആശുപത്രികളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

