ഒരൊറ്റ വെള്ളക്കുപ്പിയിൽ ജീവൻ പൊലിഞ്ഞേക്കാം; ഈ അശ്രദ്ധ വലിയ അപകടത്തിലെത്തിക്കും, ഓ‌ർമപ്പെടുത്തലുമായി കേരള പോലീസ്

kerala police alert

വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അടുത്തിടെ കേരളത്തിലുണ്ടായ പല അപകടങ്ങളും അത്തരത്തിലുണ്ടായതാണ്. ചെറിയ അശ്രദ്ധയിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇപ്പോഴിതാ കേരള പോലീസ് വാഹനമോടിക്കുമ്പോൾ പലർക്കമുണ്ടാകുന്ന ഒരു അശ്രദ്ധ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഓർമപ്പെടുത്തിയിരിക്കുന്നത്.

also read: താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ

ചിലർ യാത്രയ്ക്കിടെ കുടിച്ച വെള്ളക്കുപ്പി കാർ ഫ്ലോറിൽ വെച്ച് മറക്കാറുണ്ട്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ആ കുപ്പി ബ്രേക്ക് പെഡലിന് താഴേക്ക് കയറിയാൽ, ബ്രേക്ക് പൂർണ്ണമായി അമർത്താൻ സാധിക്കാതെ പോകാം. അതിനാൽ വാഹനം യഥാസമയത്ത് നിർത്താൻ കഴിയാതെ അപകടം സംഭവിക്കാൻ ഇടയാകുമെന്നാണ് പോലീസിന്റെ കുറിപ്പ്. വെള്ളക്കുപ്പി, ജ്യൂസ് ബോട്ടിൽ, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ തുടങ്ങിയവ ചെറിയ വസ്തുക്കളാണെന്ന് തോന്നാമെങ്കിലും, അവ പെഡലുകൾക്കിടയിൽ കുടുങ്ങാൻ സാധ്യത കൂടുതലാണെന്നും പ്രത്യേകിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ, ഈ ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകൾ പരിഹരിക്കുകയാണെങ്കിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള വാഹനാപകടങ്ങളുടെ എണ്ണത്തിൽ ഒരുപരിധിവരെ കുറവുവരുത്താവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News