കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

കൊല്ലത്ത് കൊട്ടാരക്കര അടൂർ പാതയിൽ താഴത്തുകുളക്കിടയിൽ വാഹനാപകടം. കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ലോറി ഡ്രൈവറായ തൃശ്ശൂർ സ്വദേശി ശരൺ മരിച്ചു. തിരുവനന്തപുരത്തേക്കുള്ള ബസ്സും കൊട്ടാരക്കര ഭാഗത്തേക്ക് പോയ പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ ഉണ്ടായിരുന്ന പരുക്കേറ്റവരെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

also read; മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here