സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; അപകടം സംഭവിച്ചിട്ടും നിർത്താതെ പോയി; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് അപകടം. കുമ്പഴ സ്വദേശി ആരോമലാണ് മരിച്ചത്. കുമ്പഴ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തൂഫാൻ എന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയി.

നേന്ത്രവാഴയ്ക്ക് ഉത്തമം കടലപ്പിണ്ണാക്ക്

ആരോമൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഒരു വശത്ത് സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല. അപകടം അറിഞ്ഞ ശേഷവും ബസ് നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News