പൊൻമുടി ആറാം വളവിൽ അപകടം; ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

ACCIDENT

പൊൻമുടി ആറാം വളവിൽ അപകടം. കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ആറാം വളവിൽ വച്ച് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം നടന്നത്.

also read:ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ മരിച്ച സംഭവം; പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം രം​ഗത്ത്

ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വൻ അപകടമാണ് ഒഴിവായത്. കെഎസ്ആർടിസി നെയ്യാറ്റിൻ ഡിപ്പോയിലെ ബസ് ആണ് അപകടത്തിൽ പെട്ടത്.

ENGLISH SUMMARY : An accident occurred at the sixth bend in Ponmudi. A major tragedy was averted thanks to the timely intervention of a KSRTC driver. A KSRTC bus traveling from Ponmudi to Thiruvananthapuram crashed into a concrete wall at the sixth bend after its brakes failed. The incident took place around 5:15 PM today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News