വയനാട് അപകടം; മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു

വനം വകുപ്പ് മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. വയനാട് കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾ മരിച്ചത്. 12 പേർ ജീപ്പിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. പരുക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.

also read; പൊലീസ് ആസ്ഥാനത്ത് ഓണം ആഘോഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News