കാറും സ്കൂട്ടറും തമ്മിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവും ഭാഗത്ത് കാറും സ്കൂട്ടറും തമ്മിലിടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്ക്. ശനിയാഴ്ച രാത്രി എട്ടേകാലോടെ ആയിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരനായിരുന്നു മേപ്രാൽ സ്വദേശി എബിസനാണ് പരുക്കേറ്റത്. എടത്വ പാണ്ടങ്കേരി സ്വദേശിയായ രാജേഷ് ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്.

ALSO READ:ദുവയുമായി ജോലിക്കെത്തി മേയർ ആര്യ രാജേന്ദ്രൻ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

തിരുവല്ല ഭാഗത്തുനിന്നും എത്തിയ കാർ മുമ്പിൽ പോയിരുന്ന എബിസൺ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ കാർ എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പോലീസ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ പരിക്കേറ്റ എബിസനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ:നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സെപ്റ്റംബർ 18ന് ജില്ലയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News