വാഹനത്തിന്റെ പിന്നില്‍ ഇടിച്ചുകയറിയ കാറിനെ വലിച്ചിഴച്ച് ടിപ്പര്‍ ലോറി; വീഡിയോ

വാഹനത്തിന്റെ പിന്നില്‍ ഇടിച്ചുകയറിയ കാറിനെ വലിച്ചിഴച്ച് ടിപ്പര്‍ ലോറി. കര്‍ണാടകയില്‍ ആണ് സംഭവം. ഒരു കിലോമീറ്റര്‍ ദൂരമാണ് ലോറി കാറിനെ വലിച്ചിഴച്ചത്. മറ്റു യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ കാര്യം അറിയുന്നത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

also read; ഗുരുവായൂരപ്പന് 100 പവന്റെ സ്വർണ്ണക്കിണ്ടി വഴിപാട് നേർന്ന് യുവതി

സാഗറില്‍ നിന്ന് മംഗലൂരുവിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ കാര്‍ ട്രക്കില്‍ കുടുങ്ങുകയായിരുന്നു.

also read; ഉമ്മൻചാണ്ടിയോട് നീതി പുലർത്താൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്;ഗണേഷ്‌കുമാർ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News