അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

accident

അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചത്.

Also Read : ചോദ്യമുനയില്‍ നടന്മാര്‍; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ്‌ ഭാസിയേയും,മോഡൽ സൗമ്യയേയും ചോദ്യം ചെയ്യുന്നു

28ന് രാവിലെ 5.15നായിരുന്നു അപകടം. വാഹനത്തില്‍ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ലില്ലിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നിട്. മക്കള്‍ : ജിജോ (സൗദി അറേബ്യ) സിജോ (അയര്‍ലന്റ്) മരുമക്കള്‍ : ജീന (സൗദി അറേബ്യ ), ജിബിയ (അയര്‍ലന്റ്)

മലയാറ്റൂരിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞു

മലയാറ്റൂരിൽ പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു. അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ഇന്നലെ രാത്രി മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു. കെ എ പി എയിലെ പോലീസുകാരനാണ് നിധിൻ. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News