
ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരിയാപുരം സ്‌കൂള്‍ പടിയിലാണ് സംഭവം. അപകത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഓട്ടോ യാത്രക്കാരനായ ഏഴൂര്‍ പറൂര്‍പടി വിജേഷ് എന്ന കുട്ടു(30)വാണ് മരിച്ചത്.
ഏഴൂര്‍ സ്വദേശി സുബിനെ പരുക്കുപറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോയില്‍ കുടുങ്ങിയ രണ്ടുപേരെയും താനൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here