പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിൽ മത്സരയോട്ടം; ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു

പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. രണ്ട് ബസുകൾ തമ്മിൽ മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം. ബസ് ഇടിച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു.

also read :കടുത്ത ചൂടിൽ വൈദ്യുതി നിലച്ചു; ഷാര്‍ജയില്‍ താമസക്കാർ വലഞ്ഞു

ഒരു ബസിനെ മറികടക്കാൻ വലതു വശത്ത് കൂടി അമിതവേഗതയില്‍ ബസ് പാഞ്ഞപ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂര്‍ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന ബസും സാത്വിക് ബസും ഏറെ നേരമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്‌ലം എന്നിവരെ അറസ്റ്റു ചെയ്തു.

also read :മക്കയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News