
കൊടുവള്ളി മദ്രസ ബസാറിൽ തെറ്റായ ദിശയിൽ അമിത വേഗതയിൽ കയറി വന്ന കാർ ലോറിയിലും, മറ്റൊരു കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു അപകടം.
കൈതപ്പൊയിൽ സ്വദേശികളായ ആദം(6), ഫർസാന (27), സലീം (അബ്ദുസലാം 53), സുഹൈൽ (25), റസിയ (47) കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിനി വനജ (52) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കൈതപ്പൊയിൽ സ്വദേശികളേയും, മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

