നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു; മുത്തശ്ശനും പേരക്കുട്ടിയും മരിച്ചു

കോഴിക്കോട് ഉള്ള്യേരിയിൽ കാര്‍ മതിലില്‍ ഇടിച്ച് 2 പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി സദാനന്ദന്‍ (67) ധാന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 5 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച 12.30 ഓടെയായിരുന്നു അപകടം നടന്നത്. കുടുംബം സഞ്ചരിച്ച നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. മരിച്ച സദാനന്ദന്റെ മകളുടെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. മരിച്ച ഏഴുവയസ്സുകാരൻ ധാന്‍ജിത്ത് സദാനന്ദന്റെ പേരക്കുട്ടിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here