
ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ വൻ അപകടം. തിക്കിലും തിരക്കിലും പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു.
ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം. രഥം വലിക്കുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെയോടെയാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര ആരംഭിച്ചത്. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് രഥയാത്രയിൽ പങ്കെടുക്കാനായി വിവിധ ഇടങ്ങളിൽ നിന്നായി ഇവിടേക്ക് എത്തിച്ചേർന്നത്.
English summary : A major accident occurred during a Rath Yatra in Puri, Odisha. Around 500 people were injured in a stampede.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here