തൃശൂരില്‍ അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു

തൃശൂര്‍ പുവ്വത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ടോറസ് ലോറി കയറി മരിച്ചു. പുവ്വത്തൂര്‍ കാട്ടേരി വെട്ടിയാറ വീട്ടില്‍ മധു അഭിമന്യുവിന്റെ മകള്‍ ദേവപ്രിയ ആണ് മരിച്ചത്. 18 വയസായിരുന്നു.

ALSO READ:‘ചരിത്രപരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച മിടുക്കനായ വിദ്യാര്‍ഥി’; ഫിയറോ ജെയിനിന് ആശംസകളുമായി മന്ത്രി ആര്‍ ബിന്ദു

പുവ്വത്തൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം വൈകിട്ട് 6.10നായിരുന്നു അപകടം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനിയായ ദേവപ്രിയ കോളേജില്‍ നിന്ന് എന്‍സിസി പരേഡ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദേവപ്രിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയും റോഡിലൂടെ വന്ന ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. അപകടത്തില്‍പെട്ട ഉടന്‍ തന്നെ മരണം സംഭവിച്ചു.

ALSO READ:മലയാളം സർവകലാശാലയിൽ എംഎസ്എഫ്-കെഎസ്‍യു ഗുണ്ടായിസം; തോൽ‌വിയിൽ വെറിപൂണ്ട് വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News