
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് അപകടം. അപകടത്തിൽ യുവാവിന് പരിക്കേറ്റു. അടൂർ പഴകുളം കനാൽ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികൻ അൻസാരിക്കാണ് പരിക്ക് പറ്റിയത്. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റ ഉടൻ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്വേഷ്യ മരമാണ് കടപുഴകി വീണത്. റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അഗ്നിരക്ഷാ ശമന സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Also read: അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു
അതേസമയം പത്തനംതിട്ടയിൽ മഴ ശക്തമായതിനാൽ പമ്പാ നദിയിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീർത്ഥാടകരും പൊതുജനങ്ങളും പമ്പാ ത്രിവേണിയിലും നദിയിലെ മറ്റു സ്ഥലങ്ങളിലും ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും ശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉത്തരവായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here