ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരിച്ചു

ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം പാപ്പാന്‍ മരിച്ചു. ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാര്‍ക്കോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും താഴേക്ക് ഇറക്കുമ്പോള്‍ പാപ്പാന് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മഞ്ഞളൂര്‍ സ്വദേശി ദേവനാണ് മരിച്ചത്. ചാത്തപ്പുരം ബാബു എന്ന ആനയുടെ ചവിട്ടേറ്റാണ് പാപ്പാന്‍ മരിച്ചത്.

Also Read: കാണുമ്പോള്‍ ഭയം തോന്നും; അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു ബാറിനിടയിലായി പാപ്പാന്‍ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News