ദുബായിയിൽ അപകടങ്ങൾ വർദ്ധിക്കുന്നു; നിയമലംഘനങ്ങളിൽ കർശന നടപടി

ദുബായിയിലെ തിരക്കേറിയ റോഡുകളിൽ ലൈൻ നിയമങ്ങൾ തെറ്റിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെ 107 അപകടങ്ങളാണ് നടന്നത്. ഇത് 3 മരണങ്ങൾക്ക് കാരണമായി. 75 പേർക്ക് പരുക്കേൽക്കുകയും 44 പേർക്ക് സാരമായ പരുക്കുകളും ഉണ്ടായെന്നുമാണ് റിപ്പോർട്ട്. അതേസമയം രണ്ട് പേരുടെ നില ഗുരുതരമാണ്.

ALSO READ: ആവശ്യപ്പെടാതെ പണം അക്കൗണ്ടിലേക്ക് അയച്ചു, പലിശ നൽകണമെന്ന് ഭീഷണി; പൊലീസ് അന്വേഷണം

ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. നിയമങ്ങൾ പാലിക്കാത്തവരുടെ ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടുകൊണ്ടാണ് മുന്നറിയിപ്പ്. മഞ്ഞ ലൈനുകളും മാർക്കിങുകളും ശ്രദ്ധിക്കാതെ അവയെ മറികടന്ന് പോകുന്നതാണ് അപകടത്തിന് വഴിവെയ്ക്കുന്നത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് 400 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: കോൺഗ്രസിന്റെ ഐ ടി സെൽ ലൈംഗികദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാർ; വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here