യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ സംഭവം; കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ

രണ്ടരകോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. എറണാകുളം തൃക്കാക്കര തൈക്കാട്ടുക്കര സ്വദേശി കരുണനിവാസിൽ 39 വയസുള്ള ബോസ്കോ എന്ന ആളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. തൃശൂർ പാപ്പിനിവട്ടം സ്വദേശിയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

also read: സെന്‍സീറ്റീവ് ചര്‍മ്മത്തിന് ചേരുന്ന ഫേയ്‌സ്പാക്ക് തയ്യാറാക്കാം ഈസിയായി

പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്നും പരാതി ഒത്തു തീർപ്പാക്കുന്നതിന് രണ്ടരകോടി രൂപ കൊടുക്കണമെന്നും പ്രതിയും കൂട്ടാളികളും ആവശ്യപ്പെട്ടു. പരാതിക്കാരന്റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപെട്ട് ഭീഷണിപെടുത്തിയ പ്രതികൾ പിന്നീട് യൂട്യൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തി പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

also read: 18+ വീഡിയോകൾ മാത്രം ചെയ്യുന്ന ഉല്ലുവിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം, സംപ്രേക്ഷണം ചെയ്യുക പുരാണ ഭക്തി സീരിയലുകൾ; ഇനി സ്വൽപ്പം ഭാരത സംസ്കാരമെന്ന് സിഇഒ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News