ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി മൂന്ന് വർഷങ്ങൾക്കു ശേഷം പിടിയിൽ

ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വർഷങ്ങൾക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് മേപ്പാടി പൊലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട ചേരിൽ വീട്ടിൽ മുഹമ്മദ്‌ ഫെസ്ബിലി (33)നെയാണ് നാട്ടിലേക്ക് തിരികെ വരുന്ന വഴി പൊലീസ് പിടികൂടിയത്. 2021-ലാണ് സംഭവം. പരാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞു വച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

ALSO READ: സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ കോട്ടയത്ത് മൂന്നു പത്രിക തള്ളി; 14 പത്രിക സ്വീകരിച്ചു

പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് മേപ്പാടി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ എയർപോർട്ടുകളിലേക്കും അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഫെസ്ബിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയിട്ടുണ്ടെന്ന ഇമിഗ്രേഷൻ വിങ്ങിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വിദേശത്ത് സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ മറ്റൊരു കേസിൽ കൂടി ഇയാൾക്ക് വാറന്റ് ഉണ്ട്.

ALSO READ: ‘പാമ്പ് നമ്മളെ വിഴുങ്ങാൻ വരുമ്പോലെയാണ് ഒരാൾ കിരീടവുമായി തൃശൂരിലേക്ക് വന്നത്, പാമ്പിനെ കുറിച്ചുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here