ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈക്ക്‌ മുറിവേറ്റ് ചികിത്സക്കായി എത്തിയ ഇയാൾ ഡ്രെസ്സിങ്ങിനിടെ ഡോക്ടറെ അധിക്ഷേപിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തെ തുടർന്ന് ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ, ആശുപത്രിസംരക്ഷണ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys