വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറാണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്.ബാലരാമപുരം ആലുവിള സ്വദേശിയായ ബിജുവിനെ ഇന്നലെ വൈകുന്നേരമാണ് കുത്തി കൊലപ്പെടുത്തിയത്.പ്രതി ആലുവിളയക്ക് സമീപം തന്നെ രാത്രി ഒളിവില്‍ കഴിയുകയായിരുന്നു.

ALSO READ; ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം വിലപ്പോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം: വി പി സുഹൈബ് മൗലവി

തുടര്‍ന്ന് പുലര്‍ച്ചെമറ്റൊരു സ്ഥലത്തേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് ബാലരാമപുരംപോലീസിന്റെ പിടിയിലായത്.കുമാറിനെ ചോദ്യം ചെയ്യുന്നതിനായി ഉന്നത പോലീസ് സംഘം സ്ഥലത്തെത്തും.പ്രതിയുടെ അറസ്റ്റ്  രേഖപ്പെടുത്തിയിട്ടില്ല.കൊലപാതകത്തിന്റെ കാരണം എന്താണെന്ന് പ്രതി ഇതുവരെയും പോലീസിനോട് പറഞ്ഞിട്ടില്ല.കൂടുതല്‍ ചോദ്യം ചെയ്താലെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News