ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം; ബന്ധു അറസ്റ്റില്‍

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയെ തുടര്‍ന് ചികിത്സയിലിരിക്കെയാണ് 12കാരന്‍ മരിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

ഞായറാഴ്ച കുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിലില്ലായിരുന്ന സമയത്താണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയായിരുന്നു. അവശനിലയിലായ കുട്ടി പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.ഒട്ടേറെ പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്.

അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍). ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News