രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു; ടിക് ടോക്ക് താരം ‘മീശ’ വിനീത് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍  ടിക് ടോക്ക് താരവും കൂട്ടാളിയും പിടിയില്‍. തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകല്‍ ആണ് സംഭവം. ടിക് ടോക്ക് താരമായ മീശ വിനീതും സംഘാംഗവുമാണ്  അറസ്റ്റിലായത്. കിളിമാനൂര്‍ സ്വദേശികളായ ജിത്തു , മീശ വിനീത് എന്ന വിനീത് എന്നിവരെയാണ് മംഗലപുരം പോലീസ് പിടികൂടിയത്.
കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയാണ് ഇവരുടെ കവര്‍ച്ച. കഴിഞ്ഞമാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്.

ഇന്ത്യനോയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്.

ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ അമിത വേഗതയില്‍ ഇവര്‍ കടന്നു കളഞ്ഞു. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ടിക് ടോക്ക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും  ബലാല്‍സംഗ കേസിലും പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News