
കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ കാലതാമസം നേരിട്ടിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി എ.പി ചന്ദ്രന്‍. പ്രതിയെ പിടികൂടിയത് ബസ്സില്‍ നിന്നാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്.
പൊലീസിനെ കബളിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. ദേവദാസും കൂട്ടുപ്രതികളും രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് തെളിവുണ്ട്. പ്രതികക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുമെന്നും കൂട്ടുപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ് പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കായി മുക്കം പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഹോട്ടൽ ജീവനക്കാരിയായ യുവതി പീഡനശ്രമം ചെറുത്ത് കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായി. അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read: ഇടുക്കി മൂലമറ്റത്ത് കൊലക്കേസ് പ്രതിയായ സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു
ജീവനക്കാരിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഹോട്ടലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ ഉടമയും ജീവനക്കാരും യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here