ഏഴ് വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 64കാരന്‍ അറസ്റ്റില്‍

ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ തങ്കപ്പനെ (64) തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുട്ടിക്ക് ഇയാള്‍ മിഠായി നല്‍കി പല ദിവസങ്ങളിലായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News