കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; പെരുമ്പാവൂരില്‍ 77കാരന്‍ അറസ്റ്റില്‍

കടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ച കേസില്‍ 77 വയസ്സുകാരന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി പൗലോസ് ആണ് പൊലീസിന്റെ പിടിയിലായത്. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കടയുടമയാണ് പൊലീസ് പിടിയിലായത്.

Also Read : 9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

77 വയസുകാരന്‍ കുറുപ്പംപടി വേങ്ങൂര്‍ കനാല്‍ പാലം സ്വദേശി പൗലോസിനെയാണ് ആണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റിയ പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

Also Read : 25 വയസുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News