ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വയോധികയുടെ പണവും ഫോണും കവര്‍ന്ന കേസ്; പ്രതിയെ കോഴിക്കോട് എത്തിച്ചു

TRAIN ATTACK accuse ARREST

ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വയോധികയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയെ കോഴിക്കോട് എത്തിച്ചു. കാസര്‍ഗോഡ് നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് സൈഫിനെ റെയില്‍വെ പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.

മംഗലാപുരത്തേക്കുള്ള യാത്രക്കിടയില്‍ കാസര്‍ഗോഡ് നിന്നാണ് പ്രതിയെ റെയില്‍വെ പോലീസിന്റെ പ്രത്യേക സംഘം RPF ന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിനിയായ 64 കാരിയുടെ നഷ്ടമായ പണവും ആധാര്‍, ബാങ്ക് കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Also Read : പ്രണയബന്ധം വീണ്ടും തളിരിടും ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരുടെ വാക്കിൽ കൗമാരക്കാരിക്ക് നഷ്ടം 16.18 ലക്ഷം രൂപ വിലവരുന്ന സ്വർണം: പ്രതികൾ പിടിയിൽ

കോഴിക്കോട റെയില്‍വെ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ കോഴിക്കോട് എത്തിച്ചു. വ്യത്യസ്ത പേരില്‍ അറിയപ്പെടുന്ന സ്ഥിരം മോഷ്ടാവും കുറ്റവാളിയുമാണ് പിടിയിലായ മുഹമ്മദ് സൈഫ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ട്രെയിനുകളില്‍ മാത്രമുള്ള 20 ലധികം മോഷണ
കേസില്‍ പ്രതി.

ആയുധം കൈവശം വെച്ചതിനും മയക്കുമരുന്ന് കച്ചവടം, വഞ്ചന തുടങ്ങി 30 കേസുകളിലും പ്രതിയാണ് മുഹമ്മദ് സൈഫ്. വെള്ളിയാഴ്ച പുലര്‍ച്ചെ സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നെടുത്ത ശേഷമായിരുന്നു കവര്‍ച്ച. ട്രെയിന്‍ നീങ്ങിയ ഉടന്‍ തൃശ്ശൂര്‍ സ്വദേശി അമ്മിണിയുടെ ബാഗ് തട്ടിയെടുത്ത് 8500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. 64 കാരിയെ പുറത്തേക്ക് തള്ളിയിട്ടാണ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News