തിരുവനന്തപുരത്ത് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചു

തിരുവനന്തപുരം ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയും സഹോദരനും വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു. തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനേയും മര്‍ദിച്ചു. തിരുവനന്തപുരം മരപ്പാലം സ്വദേശികളായ വിവേകിനേയും വിഷ്ണുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

തമ്പാനൂരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഓട്ടോ ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത വിവേകിനെ ഇന്നലെ വൈകിട്ടാണ് തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ സഹോദരന്‍ വിഷ്ണുവും ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതികള്‍ മുറിയിലെ ഉപകരണങ്ങളും കസേരയും തകര്‍ത്തു.

ഫോര്‍ട്ട് പൊലീസെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതിനും, ആശുപത്രിയിലെ അതിക്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News