ബലാത്സംഗത്തിന് ലക്ഷ്യമിട്ടു; എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊന്നു; എയര്‍ഹോസ്റ്റസ് കൊലക്കേസ് പ്രതി കുറ്റം സമ്മതിച്ചു

മുംബൈയില്‍ എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. മുംബൈയില്‍ യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ഹൌസ് കീപ്പിങ് ജീവനക്കാരനായ വിക്രം അത്‌വാളാണ് പിടിയിലായത് കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കോടതി പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

also read :കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഛത്തീസ്ഗഡ് സ്വദേശിനിയും എയര്‍ഹോസ്റ്റസുമായ 24കാരി അന്ധേരിയിലെ മൂന്നാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ആഴ്ച്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാത്ത് റൂമിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും ചോദ്യംചെയ്തു.

പൊലീസ് 45 പേരെയാണ് ചോദ്യംചെയ്തത്. 14 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ ഹൌസ് കീപ്പറായി ജോലി ചെയ്തിരുന്ന 40കാരനായ വിക്രം അത്‌വാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്തം പുരണ്ട വസ്ത്രം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

also read :വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുള്ള വീഡിയോയുമായി എലിസബത്ത് ബാല

ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി അത്‌വാളിനോട് ദേഷ്യപ്പെടുകയും തുടര്‍ന്ന് കൊലപാതകത്തിന്റെ രണ്ട് ദിവസം മുന്‍പ് എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്നും ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞു. ഇതോടെ വൈരാഗ്യം തോന്നിയ പ്രതി ഫ്‌ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു. വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. ഇതോടെ താന്‍ കത്തികൊണ്ട് കഴുത്തില്‍ കുത്തിയെന്നാണ് പ്രതിയുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here