മലപ്പുറത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം

മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം. ബീഹാർ സ്വദേശി രാജേഷ് മഞ്ചിയാണ് മരിച്ചത്.  സംഭവത്തിൽ ഏഴുപേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് രാജേഷ് മരിച്ചത്.

മോഷണ ശ്രമത്തിനിടെ വീടിൻറെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. എന്നാൽ മർദ്ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിലും മർദ്ദനമേറ്റെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുടമസ്ഥനും അയൽവാസികളുമാണ് കസ്റ്റഡിയിലുള്ളത്. രാത്രി ഒരു മണിയ്ക്ക് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ വീണുകിടക്കുന്നത് കണ്ടതെന്ന് വീട്ടുടമയും പോലിസിന് മൊഴി നൽകിയിരുന്നു. കൊണ്ടോട്ടി പൊലീസ് ആണ് കേസ് അന്വേഷിയ്ക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here