പോക്‌സോ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവ്

പോക്‌സോ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും. പേരാമ്പ്ര കല്ലോട് സ്വദേശി കുരിയാടിക്കുനിയില്‍ കുഞ്ഞമ്മദ് (56) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് ശിക്ഷ.

Also Read: ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ 6 വര്‍ഷം കഠിന തടവിനും 30000 രൂപ പിഴയുമാണ് ശിക്ഷ. 2022 സപ്തംബറില്‍ പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെപ്തംബര്‍ 29ന് പെണ്‍കുട്ടികളോട് ലൈംഗിക ചേഷ്ടകളോടെ പെരുമാറിയെന്ന പരാതിയില്‍ പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഒരു വര്‍ഷം കഠിന തടവിനും 5000 രൂപ പിഴ അടക്കാനുമാണ് ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News