ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസ്; രണ്ടാം പ്രതി പിടിയില്‍

arrest

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ രണ്ടാം പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി ജോമോന്‍ ആണ് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബംഗലുരുവില്‍ നിന്നാണ് പിടികൂടിയത്. 2022 നവംബറിലാണ് നിലമ്പൂര്‍ ചെറുക്കോടുവെച്ച് 66 കിലോഗ്രാം കഞ്ചാവ്, എക്‌സൈസ് പിടികൂടിയത്.ആന്ധ്രയില്‍ നിന്നും വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൂഡല്ലൂര്‍ സ്വദേശി ജസ്റ്റിനെ അന്ന് കാളികാവ് എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഡല്ലൂര്‍ സ്വദേശി ജോമോനാണ് കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ എന്ന് വ്യക്തമായത്.

ALSO READ: യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ബൈക്കില്‍ മൃതദേഹവുമായി യാത്ര, വീഡിയോ പുറത്ത്!

എന്നാല്‍ ഒളിവില്‍ പോയ ജോമോനെ എക്‌സൈസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് കേസ് അന്വേഷണം ഏറ്റെടുത്ത എക്‌സൈസ് െ്രൈകംബ്രാഞ്ച് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ബംഗലുരുവില്‍വെച്ച് ജോമോനെ പിടികൂടുകയുമായിരുന്നുവെന്ന് എക്‌സൈസ് ജോയിന്‍കമ്മീഷണര്‍ സുനു പറഞ്ഞു.

ALSO READ: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സർക്കാർ; ഈടില്ലെങ്കിലും സ്വയംതൊഴില്‍ വായ്പ, 35 ലക്ഷം അനുവദിച്ചതായി മന്ത്രി ബിന്ദു

പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.എക്‌സൈസ് ക്രൈം ബ്രാഞ്ച് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ശേഷം 134 കേസുകള്‍ രജിസ്റ്റര്‍ ചെയ്തായും ഇതില്‍ 107 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ജോയിന്‍ കമ്മീഷണര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News