പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ

തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉത്തരാഖണ്ഡ് പോലീസാണ് ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പ്രേംകുമാർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തൃശ്ശൂർ റൂറൽ പോലീസ് അറിയിച്ചു. ഡൽഹിയിലുള്ള അന്വേഷണസംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തും. സ്ഥീകരണം നടത്താനാവുക അന്വേഷണസംഘം സ്ഥലത്ത് എത്തിയതിനു ശേഷം എന്ന് പോലീസ് അറിയിച്ചു.

ALSO READ : ബന്ധുവായ പെൺകുട്ടിയെ സ്വന്തമാക്കാൻ കാമുകനെ കൊന്ന് ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ചു; ത്രിപുരയിൽ ഡോക്ടറും കുടുംബവും പിടിയിൽ

ജൂൺ 4 ന് ഉച്ചയോടെയാണ് പടിയൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ ഒന്നു പരിശോധിച്ചപ്പോഴാണ് അമ്മ മണിയേയും മകൾ രേഖയേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2019 ൽ ആദ്യ ഭാര്യയായ വിദ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് രേഖയെ ഇയാൾ വിവാഹം കഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News