പത്തനംതിട്ട അടൂരില്‍ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട അടൂരില്‍ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി. ഞായറാഴ്ച വൈകിട്ട് ബാറില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയാണ നാല് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്.

അടൂര്‍ സ്വദേശികളായ ഹരി, ദീപു, അനന്ദു, അമല്‍ എന്നിവരാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത്. ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങിയശേഷം പ്രതികള്‍ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളോട് അക്രമം കാണിക്കുകയും ചെയ്തതോടെയാണ് സംഭവസ്ഥലത്ത്   പൊലീസ് എത്തിയത്. ഞായറാഴ്ച വൈകിട്ട് 7:30നാണ് പറക്കോട് ബാറിനു മുമ്പില്‍ സംഘര്‍ഷം ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ പ്രതികള്‍ കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുകയായിരുന്നു. സി പി ഒ മാരായ സന്ദീപ് അജാസ് എന്നിവരാണ് അക്രമണം നേരിട്ടത്.

Also Read: പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം; 2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു: ഡിജോ ആന്റണി

സന്ദീപിന്റെ കൈയ്ക്കും വയറിനുമാണ് കല്ലേറില്‍ പരിക്കേറ്റത്. തുടര്‍ന്ന് സന്ദീപിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് കടന്ന പ്രതികള്‍ ആറുകാലിക്കല്‍ അമ്പലത്തിന് സമീപം എത്തി വീണ്ടും സംഘര്‍ഷവസ്ഥ സൃഷ്ടിച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വഷത്തില്‍ ആക്രമണം കാട്ടിയ പ്രതികള്‍ പിടിയിലായത്. പൊലീസ് വീണ്ടും അക്രമം കാട്ടിയെങ്കിലും കൂടുതല്‍ പൊലീസ് എത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here