പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് തെളിവെടുപ്പിനിടെയാണ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു.

also read; കണ്ണൂരില്‍ നടുറോട്ടില്‍ കാട്ടാന പ്രസവിച്ചു

കേരളത്തില്‍ കോഴികള്‍ക്ക് പ്രിയം കൂടുന്നു; ഇനി ‘ചില്ലറക്കാരല്ല’

സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചു.

ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയായി. കോഴി വില 160 മുതല്‍ 170 രൂപ വരെയാണ്. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവില്‍ 6 രൂപയായത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News