കൊടുംകുറ്റവാളി ‘ഫാന്റം പൈലി’ പിടിയില്‍

നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസില്‍ പ്രതിയായ കൊടുംകുറ്റവാളി പിടിയില്‍. ഫാന്റം പൈലി എന്ന ഷാജിയാണ് പിടിയിലായത്. വര്‍ക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

also read- പീഡനക്കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം വര്‍ക്കലയില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തൗഫീഖ് എന്ന യുവാവിനെയാണ് ഇയാള്‍ വെട്ടിയത്. തൗഫീഖിന് വലതുകൈയില്‍ വെട്ടേല്‍ക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചിരുന്നു.

also read- കൂടെ മോഷ്ടിക്കാന്‍ വന്ന ആളുടെ പേരറിയില്ല; വരച്ച് കാണിച്ച് മോഷ്ടാവ്; ഒടുവില്‍ കൂട്ടുകള്ളനും പിടിയില്‍

സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വര്‍ക്കല പൊലീസാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19നാണ് ജയിലില്‍ നിന്നുമിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here